Tag
ന്യൂസ് ഡെസ്ക്

തന്റെ പഴയ അനുഭവം പങ്കുവെച്ച് ജോജു ജോർജ്ജ്

November 29, 2020 - 2:53 pm

കൊച്ചി: ജോഷിയുടെ സിനിമകളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം മുഖം കാണിച്ച് പിന്നീട് ജോഷിയുടെ തന്നെ സിനിമയിലെ നായകനായി പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞ നടനാണ് ജോജു ജോർജ്ജ്. കഠിന പ്രയത്നത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ഇദ്ദേഹം. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ജോജു അവതരിപ്പിച്ച പൊറിഞ്ചു സൂപ്പര്‍ ഹീറോ പരിവേഷമുള്ള കഥാപാത്രമായിരുന്നു. ‘വജ്രം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജോജുവിന് കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ‘പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും’.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിന്ന് ഇത് വരെയുള്ള ജോജുവിന്റെ വളര്‍ച്ച മലയാള സിനിമയെ സംബന്ധിച്ച്‌ വലിയൊരു അദ്ഭുതമായി അടയാളപ്പെടുമ്പോള്‍ താന്‍ പണ്ട് കാലത്ത് തമിഴ് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോയ ഒരു അനുഭവത്തെക്കുറിച്ച്‌ ജോജു ജോർജ് ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

മലയാളത്തില്‍ ഒരു ഡയലോഗ് പോലും പറയാന്‍ അവസരം കിട്ടാതിരുന്നപ്പോൾ ഞാന്‍ ഗൗതം മേനോന്റെ മിന്നലെ എന്ന തമിഴ് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോയി, മലയാളത്തില്‍ എന്നിലെ അക്ടര്‍ക്ക് ഗുണം ചെയ്ത ചില സിനിമകളുണ്ട്. ‘വജ്രം’, ‘വാസ്തവം’ ‘പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും’, ‘രാജാധിരാജ’ തുടങ്ങിയവ ‘വജ്രം’, ‘പട്ടാളം’, പോലെയുള്ള ചിത്രങ്ങള്‍ എനിക്ക് മമ്മുക്ക പറഞ്ഞിട്ട് ലഭിച്ചതാണ്’.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *