തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുളളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി. തിരുവനന്തപുരം വലിയതുറ സ്വദേശി രിയാസിന്റെ ഭാര്യ അല്‍ഫിനാ അലിയുടെ വയറിനുളളിലാണ് പഞ്ഞിവച്ച് തുന്നിക്കെട്ടി വിട്ടത്. തിരുവനന്തപുരം നഗരത്തിലെ തൈക്കാട് സ്ത്രീകളുടെ ആശുപത്രിയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. ആന്തരീകാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി അവശനിലയിലായ അല്‍ഫിനയെ എസ്എടി ആശുപത്രിയില്‍ വീണ്ടും രണ്ട് ശസ്ത്രക്രിയക്ക് വിധേയയാക്കി. ആരോഗ്യസ്ഥിതി തൃപ്തികരമായിട്ടില്ല.
2020 സെപ്തംബര്‍ ഒന്നിനാണ് 23 കാരിയായ ആല്‍ഫിനയെ രണ്ടാാമത്തെ പ്രസവത്തിനായി തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലിന് സിസേറിയന്‍ നടത്തി. പിന്നാലെ വയറുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ഗ്യാസിന്‍റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്നുനല്‍കി. ശസ്ത്രക്രിയക്ക് ശേഷം 9ന് ഡിസ്ച്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും വയറുവേദന ശമിച്ചില്ല ഒരാഴ്ചയായപ്പോഴേക്കും എഴുന്നേറ്റിരിക്കാന്‍പോലും പറ്റാത്ത സ്ഥിതിയിലായി. തുടര്‍ന്ന് പോര്‍ട്ട് ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗിലാണ് വയറിനുളളില്‍ പഞ്ഞിയും അണുബാധയും കണ്ടെത്തിയത്.
തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ നടത്തിയ കീഹോള്‍ശസ്ത്രക്രിയ വിജയിച്ചില്ല തുടര്‍ന്ന് ഓപ്പണ്‍ സര്‍ജറി നടത്തി ഇവ നീക്കം ചെയ്യുകയായിരുന്നു. തൈക്കാട് ആശുപത്രിയിലെത്തി ഈ വിവരം അറിയിച്ചപ്പോള്‍ തെളിവുമായി വരാനാണ് അധികൃതര്‍ പറഞ്ഞത് .വേറെ ആശുപത്രിയില്‍ പോയതിന് ഇവരോട് കയര്‍ത്തതായും അല്‍ഫിനയുടെ പിതാവ് പറഞ്ഞു.
19 ദിവസത്തിനുളളില്‍ മൂന്നുശസ്ത്രക്രിയക്ക് വിധേയയാകേണ്ടിവന്ന ആല്‍ഫിനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായി തുടരുന്നു. ശ്വാസം എടുക്കുന്നതിനും ആഹാരം കഴിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. വയറുവേദന മാറിയിട്ടില്ല. വര്‍ഷങ്ങളോളം ചികിതസ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയച്ചതായി കുടുംബം പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടി. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പ്രഥമീകാന്വേഷണം നത്തിയതായും തൈക്കാട് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രീതി ജെയിംസ് പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ ഡിഎംഒയ്ക്ക് സമര്‍പ്പിക്കും . എസ്.എ.ടി ആശുപത്രിയില്‍ നിന്നുളള റിപ്പോര്‍ട്ടും പരിശോധിക്കും.




