ന്യു ഡല്‍ഹി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് അഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. ഏതാനം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകളുടെ വര്‍ദ്ധന ,ഉത്സവകാലം ,ശീതകാലം എന്നിവ കണക്കിലെടുത്ത് പകര്‍ച്ചവ്യാധിയെ പൂര്‍ണ്ണമായും മറികടക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കണ്ടെയിന്‍മെന്റ് സോണ്‍ രീതികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശിക നിയന്ത്രണങ്ങള്‍ ഏപ്പെടുത്താനും സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്.
കൊറോണാ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ 14 ദിവസം നിര്‍ബ്ബന്ധമായും ക്വാറന്റൈനിലായിരിക്കണം. കൊറോണാ തീവ്രമേഖലയില്‍ നിന്നുളള യാത്രകള്‍ക്കുളള വിലക്ക് തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സേവനങ്ങള്‍ക്കും മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി.കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സിനിമാ തീയേറ്റരുകളുടെ പ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചവരെ എത്രയും പെട്ടെന്ന് ഐസൊലേഷനിലേക്ക് മാറ്റണം.
65 വയസിന് മുകളിലുളളവരും 10 വയസിന് താഴെയുളളവരും അനാവശ്യമായി പുറത്തിറങ്ങരുതെന്നുളളതില്‍ മാറ്റമില്ല. സാമൂഹിക, മത, കായിക, വിനോദ, വിദ്യാഭ്യാസ സാസ്‌ക്കാരിക ഒത്തുചേരലുകള്‍,ഹാള്‍ ശേഷിയുടെ പരമാവധി 50 ശതമനമാക്കി ,അടച്ചുമൂടിയ സ്ഥലങ്ങളില്‍ 200 പേരില്‍ കൂടരുത്.സ്വിമ്മിംഗ് പൂളുകള്‍ കായിക പരിശീലനത്തിന് മാത്രമായി പരിമിതപ്പെടുത്തും.
ഡിസംബര്‍ 1 മുതല്‍ ഈ നിര്‍ദ്ദേശങ്ങല്‍ പ്രാബല്ല്യത്തില്‍ വരും. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശിക ജില്ലാ പോലീസ്, മുനിസിപ്പല്‍ അധികൃതര്‍ എന്നിവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും,