ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മറഡോണ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണ വാർത്ത വരുന്നത്. ബുധനാഴ്ച (25/11/2020) രാത്രി പത്ത് മണിക്ക് ശേഷമാണ് മരണം സ്ഥിരീകരിച്ചെന്ന വാര്‍ത്ത എത്തുന്നത്.

തലച്ചോറിനുളളില്‍ രക്തം കട്ട പിടിച്ചതിനെത്തുടന്ന് മറഡോണ രണ്ടാഴ്ച്ച മുന്‍പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വിഷാദരോഗവും ഡിയഗോയെ അലട്ടിയിരുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം, നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ കളിക്കാരന്‍, കാല്‍പന്തിന്റെ ദൈവം എന്നീ പേരുകളാണ് ലോകം ഡിയഗോയ്ക്ക് ചാര്‍ത്തി നല്‍കിയത്. 1986ല്‍ അര്‍ജന്റീനയ്ക്ക് ഫുട്‌ബോള്‍ ലോകകിരീടം നേടിക്കൊടുത്തത് മറഡോണയായിരുന്നു. ബാഴ്‌സലോണയിലും നാപ്പോളിയിലും ഡിയഗോ തന്റെ ഇതിഹാസ തുല്യ പ്രകടനം തുടര്‍ന്നു. അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ പരിശീലകനായിരിക്കെയാണ് അന്ത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →