റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ മന്ത്രി കെ ബാബുവിനെതിരെ നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടി പിരിച്ചതായി വിജിലന്‍സ്

November 26, 2020 - 7:37 am

ഒരുഘട്ടത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ വാദം പൊളിയുന്നു. ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരായി നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടിയിലധികം രൂപ പിരിച്ചതായി കണ്ടെത്തിയിരിക്കുന്നു. തുക എന്തിനാണെന്ന് കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ രമേശ് ചെന്നിത്തലയുള്‍പ്പടെയുളളവര്‍ക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ തളളി ബാറുടമകള്‍ രംഗത്തെത്തിയിരുന്നു. പണം പിരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ബാറുടമയും ഫെഡറേഷന്‍ ഓഫ് കേരളഹോട്ടല്‍ അസോസിയേഷന്റെ പ്രസിഡന്റുമായ വി സുനില്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ ബാറുടമകളുടെ ഈ വാദം പൊളിക്കുന്നതാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍.

ബാര്‍ കോഴക്കേസിലെ മുന്‍മന്ത്രി കെ ബാബുവിനെതിരായ പ്രഥമികാന്വേഷണത്തില്‍ 2011 മുതല്‍ 2014 വരെയുളള കാലഘട്ടത്തില്‍ പണം പിരിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുളളത്. 27,79,89,098 രൂപയാണ് ബാറുടമകള്‍ പിരിച്ചത്. ഈ തുക എന്തിനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താതെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയമ നടപടികള്‍ക്കായി പണം പിരിച്ചെന്ന് നേരത്തെ ബാറുടമകള്‍ പറഞ്ഞെങ്കെിലും ഇതിന് തെളിവില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *