ചെറുവത്തൂര്‍: അബ്ദുല്‍ മുനീര്‍ കോടിക്കുളം തന്റെ ആദ്യവോട്ട് രേഖപ്പെടുത്തിയശേഷം കുവൈത്തിലേക്ക് പോയതാണ്. പിന്നീടങ്ങോട്ട 27 വര്‍ഷം പ്രവാസി. പിന്നീട് മാസങ്ങല്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തിയതാവട്ടെ തന്റെ രണ്ടാമത്തെ വോട്ട് തനിക്കുകന്നെ ചെയ്യാനും. ചെറുവത്തൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലാണ് അബ്ദുല്‍മുനീര്‍ മത്സരിക്കുന്നത്.
1990ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ആദ്യ വോട്ട് ചെയ്തത്. പിന്നീടങ്ങോട്ട് പല തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും വോട്ട് ചെയ്യാനായിട്ടില്ല. ഇത്തവണ താന്‍ സ്ഥാനാര്‍ത്ഥികൂടിയാണ്.



