ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള കേസിൽ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി മാറ്റി. യു.എ.പി.എ റദ്ദാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം കേൾക്കുന്നതാണ് മാറ്റിവെച്ചത്. രൂപേഷിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
രൂപേഷിനെതിരേയുള്ള കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ രാജ്യദ്രോഹക്കുറ്റവും അടങ്ങുന്ന കേസുകളും യു.എ.പി.എ വകുപ്പുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

