തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വാരാന്ത്യങ്ങളിൽ 2000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി . ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വരുമാന പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ പ്രതിദിനമുള്ള എണ്ണം കൂട്ടണമെന്ന് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിദിനം മൂന്നര കോടി രൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ദേവസ്വം ബോർഡ് കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

