റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ പിടിക്കാന്‍ കച്ചകെട്ടി ബിജെപി. തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി കേന്ദ്ര നേതാക്കളെ ബംഗാളില്‍ വിന്യസിക്കാനാണ് ബിജെപിയുടെ തീരുമാനം. ബംഗാളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നുവെന്നാണ് വിവരം. കേന്ദ്ര നേതാക്കള്‍ക്ക് സംസ്ഥാന നേതാക്കളില്‍ വിശ്വാസമില്ലാത്തതാണിതിന് കാരണമെന്നും വിലയിരുത്തലുണ്ട്. മോദി-ഷാ കൂട്ടുകെട്ടിനെ ബംഗാള്‍ അംഗീകരിക്കുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.

അഞ്ച് വോട്ട് മാനേജര്‍മാരും കുറഞ്ഞത് 30 കേന്ദ്ര നേതാക്കളുമാണ് ബംഗാളിലെ കാര്യങ്ങള്‍ നോക്കുക. എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണെന്നതാണ് പ്രത്യേകത. അതേസമയം, പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് പുറത്തുനിന്നുള്ളവരെ ഭയപ്പെടേണ്ടതില്ലെന്ന് മമത ബാനര്‍ജി തുറന്നടിച്ചിട്ടുണ്ട്.ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ തൃണമൂലിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഞങ്ങളുടെ നേതാക്കള്‍ ചൈനയില്‍ നിന്നുള്ളവരാണെന്നാണോ എന്നാണ് മമത ഇതിനെ കുറിച്ച് ചോദിച്ചത്.നൊബേല്‍ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് അറിയാത്ത പുറത്തുനിന്നുള്ള, നേതാക്കള്‍ക്ക് ബംഗാളിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നുവെന്ന് മന്ത്രി ബസു പറഞ്ഞു. ബിജെപിയെ ”ബംഗാളി വിരുദ്ധന്‍” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *