ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരാന്‍ അമേരിക്ക

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരാന്‍ അമേരിക്ക. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. ചൈനയില്‍ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ മാസത്തിലാണ് ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയത്. എന്നാല്‍ ചൈനയുടെ ഇടപെടലുകള്‍ നിയമപരമായിരിക്കുമെന്ന കാര്യം താന്‍ ഉറപ്പുവരുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരും. കാരണം, ചില പരിധികളുണ്ടെന്ന് ചൈന മനസ്സിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്, ബൈഡന്‍ പറഞ്ഞു. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവര്‍ മനസ്സിലാക്കണം. അക്കാര്യം ഉറപ്പിക്കുന്നതിനാണിത് അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →