ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും, നടന്‍ വിജയ് സേതുപതിയും രംഗത്ത്. കഴിഞ്ഞ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ് സേതുപതി ആവശ്യപ്പെട്ടിരിക്കുന്നത്. മകനുവേണ്ടി 30 വര്‍ഷം പോരാടിയ അമ്മ തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണ്ണറോടും അപേക്ഷിക്കുന്നു. അവര്‍ക്ക് നീതി നല്‍കണം എന്നായിരുന്നു കാര്‍ത്തികിന്റെ ട്വീറ്റ്.
26 വര്‍ഷത്തിനുശേഷം രണ്ടാഴ്‌ച പരോള്‍ ലഭിച്ചത് മാത്രമാണ് പേരറിവാളന് ലഭിച്ച ഏക ആനുകൂല്യം. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് 19 കാരനായ പേരറിവാളന്‍ അറസ്റ്റിലായത്.