റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂര്യൻ അസ്തമിച്ചു , ഇനി അടുത്ത വർഷമേ ഉദിക്കൂ, നമുക്ക് പരിചിതമല്ലാത്ത ധ്രുവരാത്രിയുടെ കഥ

November 21, 2020 - 1:55 pm

ജൂണോ: അലാസ്കയിൽ ആർട്ടിക് സർക്കിളിന് വടക്ക് സ്ഥിതിചെയ്യുന്ന ഉത്‌കിയാഗ്വിക് എന്ന ചെറിയ പട്ടണത്തിൽ വ്യാഴാഴ്ച (19/11/20) സൂര്യൻ അസ്തമിച്ചു. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരു വാർത്തയല്ല . എന്നാൽ ഈ തണുത്ത പട്ടണത്തിലെ വ്യാഴാഴ്ചത്തെ സൂര്യാസ്തമയം വാർത്തയാണ്. കാരണം ഇവിടെ ഇനി സൂര്യൻ ഉദിക്കുക 2021 ജനുവരി മാസത്തിലായിരിക്കും. 60 ദിവസം നീണ്ടുനിൽക്കുന്ന രാത്രി . ‘ധ്രുവീയ രാത്രി ‘ എന്നറിയപ്പെടുന്ന ഇരുട്ടിന്റെ രണ്ട് മാസത്തിലേക്ക് ഭൂമിയുടെ വടക്കേ അറ്റത്തെ ഭൂപ്രദേശങ്ങൾ പ്രവേശിച്ചു കഴിഞ്ഞു. ചൂടും വെളിച്ചവുമില്ലാത്ത രണ്ട് മാസങ്ങൾ. പകൽ സമയം കൂരിരുട്ടുണ്ടാകില്ല. സൂര്യാസ്തമയത്തിനു ശേഷവും ഉദയത്തിനു മുൻപും ഉള്ള ആകാശമായിരിക്കും പകൽ നേരങ്ങളിൽ ഉണ്ടാവുക. പക്ഷേ ചക്രവാളത്തിന്റെ അതിരിൽ സൂര്യനെ കണ്ടു കിട്ടില്ലെന്നു മാത്രം.

“ധ്രുവ രാത്രി എന്നത് ബാരോയ്ക്കും (ഉത്കിയാഗ്വിക്) ആർട്ടിക് സർക്കിളിനുള്ളിലെ മറ്റേതൊരു പട്ടണത്തിനും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്,” സിഎൻഎൻ കാലാവസ്ഥാ നിരീക്ഷകൻ ആലിസൺ ചിഞ്ചാർ പറഞ്ഞു.

”ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണമാണ് എല്ലാ വർഷവും ശൈത്യകാലത്താണ് ഇത് സംഭവിക്കുന്നത്. ഈ ചരിവ് മൂലം സൂര്യൻ ചക്രവാളത്തിനു മുകളിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നു,” ചിൻചാർ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *