വാഷിംഗ്ടൺ: ഉയർന്ന അന്തരീക്ഷ മലിനീകരണം മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. മലിന വായു ശ്വസിക്കുന്നവർ വാർദ്ധക്യത്തിന്റെ ആരംഭത്തിൽ തന്നെ മനോരോഗികളായി മാറാനുള്ള സാധ്യത ഏറെയാണെന്ന് അമേരിക്കയിൽ നടന്ന പഠനം വ്യക്തമാക്കുന്നു.
അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച 80 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളെക്കുറിച്ചുള്ള ഒരു പഠനത്തിൽ, വായു മലിനീകരണത്തിന് കൂടുതൽ എക്സ്പോഷർ ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നത് ഓർമ നാശത്തിനും വിഷാദരോഗങ്ങൾക്കും ഇടയാക്കുമെന്ന് വ്യക്തമാക്കുന്നു.’



