റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയിൽ കൊറോണ രോഗികൾ വർധിക്കുന്നു

November 20, 2020 - 5:31 pm

ഇടുക്കി: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 276 പേർക്കാണ് 19.11.2020 വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഇത് ഇടുക്കിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതിൽ 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ഈയടുത്ത് വരെ കൊറോണ രോഗികളുടെ എണ്ണം 150ലും താഴെ ആയിരുന്നു.
17.11.2020 ചൊവ്വാഴ്ച 116 പേര്‍ക്കും, 18.11.2020 ബുധനാഴ്ച 259 ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ രോഗികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നിൽ നിന്ന ജില്ലയാണ് ഇടുക്കി. ടൂറിസം വർധിച്ചതോടെ രോഗം പടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *