റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കു​ട്ടി​ക​ൾ​ക്കു​ ചു​മ​യ്ക്കു​ള്ള സി​റ​പ്പ് വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ

April 13, 2026 - 5:57 am

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ചു​മ സി​റ​പ്പ് ന​ൽ​കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​നും അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സി​റ​പ്പ് ന​ൽ​കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നുമുളള പ​ദ്ധ​തി​യുമായി കേ​ന്ദ്ര​സ​ർ​ക്കാ​ർ. . കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലുള്ള ഇ​ന്ത്യ​ൻ ഫാ​ർ​മ​ക്കോ​പ്പി​യ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പു​തി​യ ക​ര​ട് രേ​ഖ​യി​ലാ​ണ് (എ​ൻ​എ​ഫ്ഐ) നി​ർ​ദേ​ശം.

ക​ഫ് സി​റ​പ്പു​ക​ളി​ൽ ഡൈ​എ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ൾ , എ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ൾ തു​ട​ങ്ങി​യ വി​ഷാം​ശ​ങ്ങ​ൾ.

ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ചു​മ​യ്ക്കും ജ​ല​ദോ​ഷ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കാ​നോ ന​ൽ​കാ​നോ പാ​ടി​ല്ലെ​ന്ന് ക​ര​ടു​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. അ​ഞ്ചു വ​യ​സിൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും മേ​ൽ​നോ​ട്ട​വു​മി​ല്ലാ​തെ ഇ​ത്ത​രം മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. അ​തി​ഗു​രു​ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഡോ​ക്ട​ർ​മാ​രു​ടെ ക​ർ​ശ​ന മേ​ൽ​നോ​ട്ട​ത്തി​ൽ മ​രു​ന്നു​ക​ൾ ന​ൽ​കാം തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ ക​ഫ് സി​റ​പ്പു​ക​ളി​ൽ ഡൈ​എ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ൾ (ഡി​ഇ​ജി), എ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ൾ (ഇ​ജി) തു​ട​ങ്ങി​യ വി​ഷാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്നാ​ണ് നീ​ക്കം.

കൂ​ടു​ത​ൽ നി​ർ​ദേ​ശങ്ങൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കി​യേ​ക്കും.

മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ഉ​ത്്പ​ന്ന​ങ്ങ​ളും സ്വ​ത​ന്ത്ര​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഇ​നി മു​ത​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കമ്പ​നി​ക​ൾ​ക്കാ​യി​രി​ക്കും. ഗ്ലി​സ​റി​ൻ, പ്രൊ​പി​ലീ​ൻ ഗ്ലൈ​ക്കോ​ൾ തു​ട​ങ്ങി​യ ചേ​രു​വ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ഫ് സി​റ​പ്പ് കു​ട്ടി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ നി​ർ​ദേ​ശങ്ങൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കി​യേ​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *