ന്യൂഡല്‍ഹി: ഏഷ്യ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യന്‍ കമ്പനികളെയാണെന്നും മോചനദ്രവ്യം നല്‍കുന്നതില്‍ ആഗോളതലത്തില്‍ രാജ്യം രണ്ടാം സ്ഥാനത്താണെന്നും സര്‍വേ. ഇന്ത്യയിലെ 74% ഓര്‍ഗനൈസേഷനുകള്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടപ്പോള്‍ 34% ഒരു മില്ല്യണ്‍ മുതല്‍ 2.5 മില്യണ്‍ ഡോളര്‍ വരെ ഹാക്കര്‍മാര്‍ക്ക് മോചനദ്രവ്യം നല്‍കി. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഭീഷണിയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ആറ്റിറ്റ്യൂഡ് സര്‍വേയിലാണ് ഈ കണക്കുകള്‍ വന്നിരിക്കുന്നത്.
ഓസ്ട്രേലിയയില്‍ 67%, ജപ്പാനില്‍ 52%, സിംഗപ്പൂരില്‍ 46% കമ്പനികളും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.34% ഇന്ത്യന്‍ സംഘടനകള്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അവരുടെ ഡാറ്റയും സിസ്റ്റം ആക്‌സസും തിരികെ ലഭിക്കുന്നതിന് ഹാക്കര്‍മാര്‍ക്ക് 1 മില്ല്യണ്‍ മുതല്‍ 2.5 മില്യണ്‍ ഡോളര്‍ വരെ നല്‍കിയെന്നും സര്‍വേ പറയുന്നു. യുഎസിലെ 19% ഓര്‍ഗനൈസേഷനുകളും യുകെയിലെ 10% ഓര്‍ഗനൈസേഷനുകളും 1 മില്ല്യണ്‍ മുതല്‍ 2.5 മില്യണ്‍ വരെ നല്‍കിയതായും സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു.



