Tag
ന്യൂസ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍

November 19, 2020 - 11:39 am

കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍. ഒറ്റൂര്‍ കുന്നുവിള വീട്ടില്‍ വിപി (24) നാണ് അറസ്റ്റിലായത്. ഇയാൾ കാസര്‍കോട് നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആറ്റിങ്ങല്‍ ഡി.വൈ.എസ് .പി എസ്. വൈ. സുരേഷിന്റെ നേതൃത്വത്തില്‍ കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ്. ഐ, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗംഗാപ്രസാദ്, എ. എസ്. ഐ. സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *