റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനാധിപത്യ പരീക്ഷക്കും സർവ്വകലാശാല പരീക്ഷക്കും ഇടയിൽ ഒരു എൽ ഡി എഫ് സ്ഥാനാത്ഥി

November 18, 2020 - 8:50 am

കണ്ണൂരിലെ നിയമ വിദ്യാർത്ഥി എൽ ഡി എഫ് സ്ഥാനാർത്ഥിയാവുന്നു . പ്രചരണ തിരക്കിനോടൊപ്പം പരീക്ഷാ തിരക്കിലുമാണ് തലശേരി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ ഹസൻ .

ഒരേ സമയം രണ്ട് പരീക്ഷകളെ നേരിടുകയാണ് തലശേരി നഗരസഭയിലെ അൻപതാം വാർഡിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ ഹസൻ. തിരഞ്ഞെടുപ്പെന്ന ജനാധിപത്യ പരീക്ഷയ്ക്കിടയിലാണ് നിയമ വിദ്യാർത്ഥിയായ സ്ഥാനാർത്ഥിയുടെ മുന്നിൽ സർവ്വകലാശാല പരീക്ഷയുമെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താൽക്കാലിക അവധി കൊടുത്ത് കൊണ്ടാണ് ഹസൻ പരീക്ഷയെഴുതാൻ എത്തിയിരിക്കുന്നത്. സർവകലാശാല പരീക്ഷയ്ക്ക് ശേഷം ഹസൻ വീണ്ടും വോട്ട് ചോദിച്ച് നാട്ടുകാർക്ക് മുന്നിലെത്തും. കണ്ണൂർ സർവകലാശാലപാലയാട് ക്യാമ്പസിലെ രണ്ടാം വർഷ എൽ.എൽ.എം വിദ്യാർഥിയായ ഹസൻ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ തലശേരി നഗരസഭയിലെ ചേറ്റംകുന്ന് വാർഡിൽ നിന്നാണ് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ എം.കെ ഹസൻ ജനവിധി തേടുന്നത്. പരീക്ഷയിലും തിരഞ്ഞെടുപ്പിലും വിജയം നേടാനാകുമെന്നാണ് ഹസന്റെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *