റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ചെന്നൈ: നടി ഗൗതമിയും മകളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. പാണ്ഡ്യൻ(28) എന്ന ആളാണ് അറസ്റ്റിലായത്. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.

ഇയാൾ വീടിന്റെ മതിൽ ചാടി കടക്കുന്നത് വീട്ടുജോലിക്കാരനായ സതീഷ് ആണ് ആദ്യം കണ്ടത്. ഉടനെ ഇയാളെ പിടികൂടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പാണ്ഡ്യൻ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *