തിരുവനന്തപുരം: സിപിഎം നേതാവ് എം പി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പോസിറ്റീവായത്.
താന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും കഴിഞ്ഞ ദിവസം ചില പൊതുപരിപാടികളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തന്നോട് അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.




