വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍ അന്തരിച്ചു

ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥപകന്‍ എ എം.അരുണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 51 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആലുപത്രിയിലായിരുന്നു അന്ത്യം . നെഞ്ചുവേദനെയ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ മോര്‍ട്ടത്തിനായി ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമീാകാന്വെഷണത്തില്‍ കൊലപാതകത്തിന്റെയോ ആത്മഹത്യയുടേയോ ലക്ഷണങ്ങള്‍ ഇല്ലെന്നും ഹദയാഘാതമാണ് മരണ കാരണമെന്നും പോലീസ് പറഞ്ഞു.

രാജ്യത്തെ അറിയപ്പെടുന്ന കണ്ണ് ചികിത്സാ കേന്ദ്രമാണ് വാസന്‍ ഐ കെയര്‍ .100 കണ്ണാശുപത്രികളും കൂടാതെ അനേകം ഡെന്റല്‍ കെയര്‍ സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി. 600 ഒപ്താല്‍മോളജിസ്റ്റുകളും 6000 ജീവനക്കാരും വാസന്‍ ഐ കെയര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.

തിരുച്ചിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഐകെയര്‍ ആശുപത്രി സ്ഥാപിച്ചു. ഇപ്പോള്‍ രജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഗലകളിലൊന്നാണ് വാസന്‍ ഐകെയര്‍.

Share
അഭിപ്രായം എഴുതാം