റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാഴ്ചപരിമിതരുടെ വായന പരിപോഷിപ്പിക്കുന്നതിനായി ടെലഗ്രാമിൽ രൂപീകൃതമായ ആദ്യത്തെ നവമാധ്യമ കൂട്ടായ്മയാണ് വിജ്ഞാനദീപം.

പുസ്തക വായനയ്ക്കായി വിജ്ഞാനദീപം ഓഡിയോ ലൈബ്രറി, സൗഹൃദവും വിജ്ഞാനവും പങ്കുവയ്ക്കുന്നതിനായി വിജ്ഞാനദീപം സൗഹൃദവേദി, പത്രവായനയ്ക്കായി വിജ്ഞാനദീപം ന്യൂസ് റൂം, വിവിധ മത്സരപരീക്ഷകൾക്കു വേണ്ടി തയ്യാറെടുക്കുന്നവർക്കായി കരിയർ ഓഡിയോ ലൈബ്രറി, ഇംഗ്ലീഷ് ഭാഷയിൽ മികവു നേടുന്നതിനായി വിജ്ഞാനദീപം ഇംഗ്ലീഷ് ലേർണിങ്, സോഫ്റ്റ്‌വെയർ, ആൻഡ്രോയിഡ് ടെക്നോളജികളിൽ അറിവ് നേടുന്നതിനായി വിജ്ഞാനദീപം ടെക് വിഷൻ തുടങ്ങിയ ടെലഗ്രാം കൂട്ടായ്മകളും വളണ്ടിയേഴ്സിനായുള്ള നിരവധി വാട്സാപ്പ് കൂട്ടായ്മകളും വിജ്ഞാനദീപത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഈ സംരംഭത്തിന്റെ തുടർന്നുള്ള പ്രവർത്തന പുരോഗതി മുന്നിൽ കണ്ട്, 15/11/2020 ഞായർ വൈകീട്ട് 6.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഒരു യോഗം നടത്തിയിരുന്നു, പ്രസ്തുത യോഗത്തിൽവെച്ച് വിജ്ഞാനദീപം ലോഗോ, വിജ്ഞാനദീപം ഫേസ്ബുക് പേജ് എന്നിവയുടെ ഔദ്യോഗിക പ്രകാശനം പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. തുടർന്ന് 2021 ജനുവരി 4 ലൂയി ബ്രെയിൽ ദിനത്തിൽ നടത്താനിരിക്കുന്ന വിജ്ഞാനദീപം വായനോത്സവം പരിപാടിയുടെ സ്വാഗതസംഘം രൂപീകരണവും അന്നേ ദിവസം നടത്തുകയുണ്ടായി.

വിജ്ഞാനദീപം തീം സോങ്ങോട് കൂടി ആരംഭിച്ച കൂട്ടായ്മയുട ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതം: ശ്രീ. സന്തോഷ് കരുനാഗപ്പള്ളി (വിജ്ഞാനദീപം അഡ്മിൻ), മുഖ്യ പ്രഭാഷണം: ശ്രീ. ഷുഹൈബ് മാസ്റ്റർ (വിജ്ഞാനദീപം അഡ്മിൻ), അധ്യക്ഷ പ്രസംഗം. ശ്രീ മനോജ് വർമ്മ. (വിജ്ഞാനദീപം വോളണ്ടിയർ),
ആശംസകൾ: ശ്രീ. സുധീർ M. (കെ എഫ് ബി ടീച്ചേഴ്സ് ഫോറം സംസ്ഥാന അധ്യക്ഷൻ),
ശ്രീമതി: നസീറബക്കർ (വിജ്ഞാനദീപം വളണ്ടിയർ) ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ (കെ എഫ് ബി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ), ശ്രീ. ഷാജി സാം (എച്ച് എസ് എസ് ടി. സീനിയർ), കൃതജ്‌ഞത: കുമാരി. അശ്വതി സുബ്രമണ്യം (വിജ്ഞാനദീപം വളണ്ടിയർ) എന്നിവർ നിർവ്വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *