കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ സ്ലീപിംഗ് സെല്ലുകൾ വഴി അൽഖ്വയ്ദ പദ്ധതിയിട്ടിരുന്നതായി ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട് .
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പെഷവാറിൽ നിന്നുമാണ് അൽഖ്വയ്ദ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് ഐ ബി റിപ്പോർട് പറയുന്നു. പ്രാദേശിക യുവാക്കൾക്കിടയിൽ സംഘടന ഓൺലൈൻ റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ നടത്തുന്നുണ്ടെന്നും നവംബർ 5 ന് ഐ ബി സമർപ്പിച്ച റിപ്പോർട്ടി ലുണ്ട്. അൽഖ്വയ്ദയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ബംഗാളിലെ ചില നേതാക്കളെ വധിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ഇതിനായി പ്രാദേശികമായി തയ്യാറാക്കപ്പെട്ട സ്ലീപ്പിംഗ് സെല്ലുകളിലെ യുവാക്കളെ ഉപയോഗിക്കാനായിരുന്നു ശ്രമം. ഐ ബി പറയുന്നു.
അൽ ഖ്വയ്ദയുടെ പ്രാദേശിക റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പശ്ചിമ ബംഗാളിൽ നിന്നും 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മുസ്ലീം യുവാക്കളെ സംഘടിപ്പിക്കുകയും ഇവരെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കുളള സ്ലീപിംഗ്ല് സെല്ലാക്കി ഉപയോഗപ്പെടുത്തുന്നതായും എൻഐഎ നേരത്തേ കണ്ടെത്തിയിരുന്നു.
കേരളത്തിലും ബംഗാളിലും ഒന്നിലധികം റെയ്ഡുകളിലായി ഒൻപത് അൽ-ക്വയ്ദ ഭീകരരെ അന്വേഷണ ഏജൻസി സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു.
“ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ജിഹാദി സാഹിത്യം, മൂർച്ചയുള്ള ആയുധങ്ങൾ, രാജ്യത്ത് നിർമ്മിച്ച തോക്കുകൾ, പ്രാദേശികമായി നിർമ്മിച്ച ബോഡി കവചം, എന്നിവ ഉൾപ്പെടെ ഇവരിൽ നിന്നും കണ്ടെത്തിയിരുന്നു.