റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അക്രമത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഉത്തര ബംഗാളില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നു; ദിലീപ് ഘോഷ്

November 14, 2020 - 8:01 pm

ന്യൂഡല്‍ഹി: അക്രമത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഉത്തര ബംഗാളില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ് നടന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം)യാണ് തന്റെ കാറില്‍ കല്ലെറിഞ്ഞതിന്റെ പിന്നില്‍. ജിജെഎം, ടിഎംസി എന്നിവയുടെ പുതിയ സഖ്യത്തിലൂടെ ഡെറാഡൂണിലും ഒരു പുതിയ സമവാക്യം ഉണ്ട്. അവിടെ ജിജെഎമ്മിന് മൂന്ന് സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടിഎംസി ഇതിനകം ഉത്തര ബംഗാളില്‍ നിന്ന് പുറത്തായി. ഇപ്പോള്‍ പുതിയ കൂട്ടുകെട്ടിലൂടെ തൃണമൂല്‍ അവിടെ കാലുറപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ ബംഗാളിലെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദിലീപ് ഘോഷിന് പരിക്കേറ്റില്ലെങ്കിലും മോട്ടോര്‍സൈക്കിളുകളില്‍ സഞ്ചരിച്ച നിരവധിപേര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം. അടുത്തിടെ ദിലീപ് ഘോഷിനുനേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. അലിപൂര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗോണില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ദിലീപ് ഘോഷ്. സംഭവത്തെ തുടര്‍ന്ന് ജയ്ഗോണ്‍ മുതല്‍ സിലിഗുരി വരെ വഴിയിലുടനീളം നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. നേരത്തേ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയിരുന്നു. കല്ലെറിഞ്ഞവരെ കൃത്യമായി തിരിച്ചറിയാനായില്ല. ആക്രണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 356 പ്രയോഗിക്കണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *