റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

November 14, 2020 - 5:01 pm

കോഴിക്കോട് : കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ലോറിയുടെ അടിയിൽ പെട്ട് ഇരുവരും മരണമടഞ്ഞു. 14-11-2020 ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം നടന്ന വാഹനാപകടത്തിൽ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ (25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരണമടഞ്ഞത്. ചേലേമ്പ്ര ഇളനുമ്മൽ കുറ്റിയിൽ അബ്ദുൾ നാസറിന്റെ മകളാണ് ഫാത്തിമ ജുമാന. 10 ദിവസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.

കോഴിക്കോട് ഭാഗത്തേക്ക് ബുള്ളറ്റിൽ പോയിരുന്ന ഇവർ എതിരെവന്ന ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ഫാത്തിമ ജുമാന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയെയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *