റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്, 91 പേര്‍ക്ക് രോഗമുക്തി

November 10, 2020 - 1:40 pm

കാസര്‍കോട്: ജില്ലയില്‍  75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 67 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.  നിലവില്‍ 1511 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4975 പേര്‍

വീടുകളില്‍ 4420  പേരും സ്ഥാപനങ്ങളില്‍ 555 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4975 പേരാണ്. പുതിയതായി 284 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 166 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 55 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 83 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 161 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19790 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 983 പേര്‍ വിദേശത്ത് നിന്നെത്തിയവരും 759പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18048  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18070  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9056/Covid-19.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *