ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും വെെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ ഇരുവര്‍ക്കും അഭിനന്ദനമറിയിച്ചത്.

യു എസ് വെെസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ജാേ ബെെഡന്‍ അമൂല്യവും നിര്‍ണ്ണായകവുമായ സംഭാവനകളാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ബെെഡനുമായി ചേര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനാവുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

കമലാ ഹാരിസിന്റെ വിജയം എല്ലാ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കും അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കമലാ ഹാരിസിന്റെ പിന്തുണയിലും നേതൃത്വത്തിലും ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ കരുത്തുറ്റതാകുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →