ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്, പൂക്കോയ തങ്ങളെ പഴിചാരി എം.സി കമറുദ്ദീന്‍

കാസർകോട്: നിക്ഷേപ തട്ടിപ്പുകേസില്‍ ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയരക്ടറും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടി.കെ പൂക്കോയ തങ്ങളെ പഴിചാരി അറസ്റ്റിലായ മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീന്‍.

ജ്വല്ലറി ചെയര്‍മാന്‍ എന്നത് രേഖകളില്‍ മാത്രമാണെന്നും എല്ലാ ഇടപാടുകള്‍ക്കും ഉത്തരവാദി പൂക്കോയ തങ്ങളാണെന്നുമാണ് കമറുദ്ദീന്റെ മൊഴിയില്‍ പറയുന്നത്.

തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജനപ്രതിനിധി എന്ന നിലയില്‍ തിരക്കിലായതിനാല്‍ ജ്വല്ലറി കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നില്ലെന്നും കമറുദ്ദീന്റെ മൊഴിയില്‍ പറയുന്നുണ്ട്.

കമറുദ്ദീൻ്റെ അറസ്റ്റുണ്ടാക്കിയ പ്രതിസന്ധിക്കിടെ മുസ്ലീം ലീഗ് ഉന്നതാധികാര യോഗം ഞായറാഴ്ച (08/11/2020) കോഴിക്കോട് നടക്കും.

കമറുദ്ദീന്‍റെ അറസ്റ്റ് പാര്‍ട്ടിക്കും യു.ഡി.എഫിനും കനത്ത തിരച്ചടിയുണ്ടാക്കുമെന്നും എം.എല്‍.എ സ്ഥാനം കമറുദ്ദീന്‍ രാജി വെയ്ക്കണമെന്നും പാര്‍ട്ടിയില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.

Share
അഭിപ്രായം എഴുതാം