റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോർട് ഓഫ് സ്പെയിൻ: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ മാര്‍ലോണ്‍ സാമുവൽസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. വിരമിക്കല്‍ പ്രഖ്യാപനം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ജോണി ഗ്രേവിനെയാണ് താരം അറിയിച്ചത്. 2018 ഡിസംബറിനു ശേഷം സാമുവല്‍സ് കളത്തിലിറങ്ങിയിട്ടില്ല.

വെസ്റ്റിന്‍ഡീസ് ജേതാക്കളായ രണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലും ബാറ്റ് കൊണ്ട് തിളങ്ങിയത് സാമുവല്‍സായിരുന്നു. 2012 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 56 പന്തില്‍ നിന്ന് 78 റണ്‍സെടുത്ത സാമുവല്‍സ് 2016-ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 66 പന്തില്‍ നിന്ന് 85 റണ്‍സെടുത്തു.

വിന്‍ഡീസിനായി 71 ടെസ്റ്റുകളും 207 ഏകദിനങ്ങളും 67 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *