ബംഗളൂരു: 90 ലക്ഷം രൂപയുടെ ലഹരിമരുന്നുകളുമായി പത്തുപേര്‍ പിടിയില്‍. രഹസ്യവിവരത്തിെന്‍റ അടിസ്ഥാനത്തില്‍ സി.സി.ബി ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിലാണ് പത്തംഗ സംഘം പിടിയിലായത്.
സാര്‍ഥക് ആര്യ, നിതിന്‍, കാര്‍ത്തിക് ഗൗഡ, സമന് ഹന്ജാമിയ, മുഹമ്മദ് അലി അലിതുജാരി, അമല്‍ ബൈജു, ഫീണിക്സ് ഡിസൂസ, ഷോണ്‍ സജി, പലദുഗ വെങ്കട് വരുണ്‍, സണ്ണി ഒ ഇന്നസെറ്റ് എന്നിവരാണ് അറസ്റ്റിലായത്. 660 എല്‍.എസ്.ഡി സ്ട്രിപ്‌സ്, 560 എം.ഡി.എം.എ ഗുളികകള്‍, 12 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റല്‍, 10 ഗ്രാം കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.
ഇവർ താമസിച്ച സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. പ്രതികളില്‍നിന്ന് 12 മൊൈബല്‍ ഫോണുകളും മൂന്നു ലാപ്ടോപ്പുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.

