റിയാദ്: അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദ്ഉല്‍ ഹറമിലേക്ക് ഇടിച്ചുകയറി. വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊളളുന്ന ഹറം പളളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
30.10.2020 വെളളിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നുസംഭവം. പളളിയുടെ തെക്കുഭാഗത്തുളള റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഹറമിന്‍റെ ഒരു വാതിലിലലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്ക റീജ്യന്‍ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ദോസരി പറഞ്ഞു. വാതിലില്‍ ഇടിക്കുന്നതിന് മുമ്പ് ഒരു ബാരിക്കേട് തകര്‍ത്താണ് കാര്‍ മുന്നോട്ട കുതിച്ചത്.
ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അവകടം സംഭവിച്ചില്ല. സൗദി പൗരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ മാനസീക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്ന അധികൃതര്‍ അറിയിച്ചു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

