ബംഗളൂരു മയക്കുമരുന്ന് കേസ് എൻ.ഐ.എ അന്വേഷിച്ചേക്കും

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് എൻ.ഐ.എ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധത്തെക്കുറിച്ചാണ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കേന്ദ്രം ശുപാര്‍ശ ചെയ്തിട്ടുള്ളത്. നഗരത്തില്‍ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്നാണ് നിഗമനം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് അറസ്റ്റിലായ മയക്കുമരുന്നു കേസാണിത്.
ലഹരിമരുന്ന് കേസുകള്‍ ബംഗളൂരു നഗരത്തില്‍ വര്‍ധിച്ച സാഹചര്യത്തില്‍ 2020 സെപ്തംബറിൽ ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്റലിജന്‍സ് സംവിധാനങ്ങളെ ഉപയോഗിച്ച്‌ തയ്യറാക്കിയ ഈ റിപ്പോര്‍ട്ട് സർക്കാരിന് മുന്നിൽ ഉടനെത്തും. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിനീഷിനെ 2020 ഒക്ടോബർ 31 ശനിയാഴ്ചയും ചോദ്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →