കാട്ടാക്കട: വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരത്തെത്തിച്ച പെണ്‍ കടുവയ്‌ക്ക് നെയ്യാര്‍ സഫാരി പാര്‍ക്കില്‍ സുഖ ചികിത്സ നല്‍കുന്നു. വയനാട് ചീയമ്പടത്ത് പ്രദേശ വാസികള്‍ക്ക് ഭീതിപടര്‍ത്തിയ കടുവയെയാണ് വനംവകുപ്പ് കെണിവെച്ച് പിടികൂടി നെയ്യാര്‍ ഡാമിലെത്തിച്ചത്. ഒക്ടോബര്‍ 28 വ്യാഴാചയാണ് കടുവയെ ഇവിടെ എത്തിച്ചത്.
സിംഹം ,കടുവ , പുലി എന്നിവയെ ചികിത്സിക്കാനുളള സൗകര്യം ഇവിടെയുണ്ട് . നിലവില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സഫാരി പാര്‍ക്കില്‍ കടുവകളുടെ എണ്ണം രണ്ടായി. 2019 ജനുവരിയില്‍ വയനാട് ബത്തേരിയില്‍ നിന്നും വനംവകുപ്പ് കെണിവെച്ച് പിടിച്ച കടുവയും നെയ്യാറില്‍ ഉണ്ട് .
ഇരുളം ഡെപ്യൂട്ടി റെയിഞ്ചര്‍ ആനന്ദ്, ഫോറസ്‌റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസര്‍മാരായ അഖില്‍ സൂര്യദാസ് ,ജോസ് ആന്റണി, അസി.ഫോറസ്‌റ്റ് വെറ്റിനറി ഓഫീസര്‍ ശ്യാം, മിനി ,ഷിജു, സിബി, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി സന്ദീപി് കുമാര്‍, എസ്.എഫ്‌ഒ സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കൂട്ടിലാക്കിയത്. സുഖ ചികിത്സ കഴിഞ്ഞ് വയനാട് ആരംഭിക്കുന്ന പുതിയ കടുവാ സങ്കേതത്തിലേക്ക് ഇതിനെ മാറ്റുമെന്ന് വനം വകുപ്പധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 25 നാണ് ചീയമ്പം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവ പിടിയിലായത്. കോളനി പരിസരത്ത് വളര്‍ത്തുനായെ പിടിക്കാന്‍ ശ്രമിച്ച ക ടുവയെ പ്രദേശവാസികള്‍ പാട്ടകൊട്ടി തുരത്തി ആനപ്പന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കയറ്റുകയായിരുന്നു. ചീയമ്പം പ്രദേശത്തുനിന്ന് പിടിയിലാവുന്ന മൂന്നാമത്തെ കടുവയാണിത്.



