റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മുകാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവെച്ചുകൊന്നു

October 29, 2020 - 10:39 pm

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ യുവമോർച്ച സെക്രട്ടറി ഉൾപ്പെടെ മൂന്ന് ബിജെപി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. 29 – 10 – 2020 വ്യാഴാഴ്ച രാത്രി കുൽഗാമിൽ വച്ചാണ് ആക്രമണമുണ്ടായത്. ബിജെപി ജില്ലാ യൂത്ത് സെക്രട്ടറിയായ കുൽഗാം വൈ കെ പാേറയിൽ ഫിദാ ഹുസൈൻ യാറ്റു, ഉമർ റാഷിദ് ബിഗ്, ഉമർ റംസാൻ ഹജാം എന്നിവരാണ് മരണമടഞ്ഞത്. വെടിയേറ്റ മൂവരെയും കാസിഗുണ്ടിലെ ഒരു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ജൂൺ മാസം മുതൽ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ തുടങ്ങിയ തീവ്രവാദ ആക്രമണം ശക്തമായി വരികയാണ്, എട്ട് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ലഷ്കർ ഇ ത്വയ്ബയുടെ നിഴല്‍ ഗ്രൂപ്പെന്ന് കരുതപ്പെടുന്ന റസിഡൻസ് ഫ്രണ്ട് (ടി ആർ എഫ് ) കൊലപാതകങ്ങളുടെ ഏറ്റെടുത്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയ സന്ദേശം ഇതാണ് ‘ശ്മശാനങ്ങൾ നിറഞ്ഞു കുമിയും.’

2020 ഓഗസ്റ്റിൽ തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ കാസിഗുണ്ടിലെ വെസ്സുവിൽ ബിജെപി സർപഞ്ച് സജാദ് അഹ്മദ് ഖണ്ടേയെ തീവ്രവാദികൾ വെടിവച്ചു കൊന്നിരുന്നു. അതിനൊരു ദിവസം മുമ്പ്, മറ്റൊരു ബിജെപി സർപഞ്ച് ആരിഫ് അഹ്മദിനെ കാസിഗുണ്ടിലെ അഖ്രാൻ ഗ്രാമത്തിൽ വെടിവച്ച് പരിക്കേൽപ്പിച്ചിരുന്നു.

ഓഗസ്റ്റിൽ തന്നെ മധ്യ കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ജമ്മു കശ്മീരിലെ നിരവധി ബിജെപി നേതാക്കൾ പരിഭ്രാന്തരായി പാർട്ടിയില്‍ നിന്നും രാജിവച്ചിരുന്നു.

ജൂലൈ എട്ടിന് മുതിർന്ന ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയെയും അദ്ദേഹത്തിന്റെ അച്ഛനെയും സഹോദരനെയും ബന്ദിപ്പൂരിൽ വച്ച് തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *