റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടിയത്തൂര്‍: തെരഞ്ഞടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പേതന്നെ ഫ്‌ളക്‌സ്‌ ബോഡുമായ സ്ഥാനാര്‍ത്ഥി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി അങ്ങാടിയില്‍ 12-ാം വാര്‍ഡ്‌ സ്ഥാനാര്‍ത്ഥിയായി രിഹ്‌‌ലാ മജീദിന് ‌ സ്വാഗതം ഓതിയാണ്‌ ബോര്‍ഡുയര്‍ന്നത്‌. പ്രവാസി കോണ്‍ഗ്രസിന്‍റെ പേരിലാണ്‌ ബോര്‍ഡ്. എങ്കിലും ബോര്‍ഡിന് പിന്നിലുളളവരെ നാട്ടുകാര്‍ക്കറിയാമെന്നാണ്‌ സൂചന.

കൊടിയത്തൂര്‍ പഞ്ചായത്തില്‍ സീറ്റ്‌ വിഭജന ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സീറ്റ്‌ വിഭജന ചര്‍ച്ചകളില്‍ നീക്കുപോക്കുകള്‍ നടക്കുന്നത്‌ കാരണം ചില സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ ലീഗ്‌ തയ്യാറായിട്ടുണ്ട്‌. 16-ാം വാര്‍ഡിന്‍റെ കാര്യത്തില്‍ ധാരണയായെന്നാണ്‌ സൂചന. എന്നാല്‍ ഒന്നാം വാര്‍ഡ്‌കൂടി വേണമെന്നാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആവശ്യം. ഇതിനെതിരെ ഒരു വിഭാഗം ലീഗ്‌ പ്രവര്‍ത്തകര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌ ഇതിടെയാണ്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുമായി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിട്ടുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *