റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ്, അന്വേഷണ രീതി സംബന്ധിച്ച് സുപ്രീം കോടതി വിധി ചൊവ്വാഴ്ച (27/10/2020)

October 27, 2020 - 9:53 am

ലഖ്‌നൗ: ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ് സി.ബി.ഐയോ എസ്.ഐ.ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹരജിയില്‍ ചൊവ്വാഴ്ച (27/10/2020) സുപ്രീംകോടതി വിധിപറയും. കേസില്‍ അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിയപ്പോള്‍ കോടതി പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ദല്‍ഹിയിലെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് യു.പി പൊലീസിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജിയിലും ചൊവ്വാഴ്ച തീര്‍പ്പുണ്ടാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *