തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനൊപ്പം ഹോം ഗാര്‍ഡ് നിയമനത്തില്‍ 30 ശതമാനം വനിതാസംവരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ യാണ് ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു വേണ്ടിയാണ്
അഗ്‌നിരക്ഷാ വകുപ്പിലും പൊലീസിലും ഹോം ഗാര്‍ഡുകളെ നിയമിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ നടപ്പാക്കിയ നിരവധി പദ്ധതികളിൽ ഒന്നാണിത്. സ്ത്രീ ശാസ്തീകരണ നയത്തിന്റെ ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.



