ബാഴ്സലോണ: ലാലിഗ സീസണിൽ മികച്ച രീതിയില്‍ മുന്നേറിയ ബാഴ്സലോണയ്ക്ക് കാലിടറുന്നു. ലീഗില്‍ ഗെറ്റഫയോട് ബാഴ്സ പരാജയമറിഞ്ഞു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ പരാജയം . റൊണാള്‍ഡ് കോമാന്‍ വന്നതിനു ശേഷമുള്ള ബാഴ്സലോണയുടെ ആദ്യ പരാജയമാണിത്.
രണ്ടാം പകുതിയില്‍ ലഭിച്ച ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഗെറ്റഫെയുടെ ഗോള്‍ പിറന്നത്. 56 ആം മിനുട്ടില്‍ ജൈമി മാറ്റയാണ് പെനാള്‍ട്ടി സ്പോട്ടില്‍ നിന്ന് വല കുലുക്കിയത്. മെസ്സിക്കും ഗ്രീസ്മനും തിളങ്ങാനായില്ല.
നീണ്ട കാലത്തിനു ശേഷം ആദ്യ ഇലവനില്‍ എത്തിയ ഡെംബലെയും നിരാശപ്പെടുത്തി. റയല്‍ മാഡ്രിഡ് പരാജയപ്പെട്ട ദിവസം മൂന്ന് പോയിന്റ് നേടി റയലിന് ഒപ്പം എത്താനുള്ള അവസരമാണ് ബാഴ്സലോണ ഇതോടെ നഷ്ടപ്പെടുത്തിയത്.
7 പോയിന്റ് ഉള്ള ബാഴ്സലോണ ലീഗില്‍ ഒമ്ബതാം സ്ഥാനത്താണ് ഇപ്പോള്‍ ഉള്ളത്. ഗെറ്റഫെ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി.