റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രോട്ടോക്കോളുകള്‍ പാലിക്കാതെയുള്ള പാര്‍ട്ടി റാലികള്‍ അറിഞ്ഞ് കൊണ്ട് ആത്മഹത്യ ചെയ്യലെന്ന് ബംഗാള്‍ ഡോക്ടര്‍ ഫോറം

October 18, 2020 - 11:47 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം നടത്തുന്ന റാലികളും പ്രതിഷേധ പ്രകടനങ്ങളും സംസ്ഥാനത്തെ കൊവിഡ് വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍ ഫോറം (ഡബ്ല്യുബിഡിഎഫ്). അറിഞ്ഞ് കൊണ്ട് ആത്മഹത്യ ചെയ്യലാണിതെന്നും സാമൂഹിക അകലം പാലിക്കണമെന്നുള്ള അടിസ്ഥാനമാനദണ്ഡമെങ്കിലും ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഫോറം വ്യക്തമാക്കി.റാലികളുടെയും മീറ്റിംഗുകളുടെയും ഫലമായുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഫോറം സര്‍ക്കാര്‍ പുറപ്പെടുവിച്ച ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.

ഓരോ പാര്‍ട്ടികളും അവരുടെ റാലികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നുവെന്നും ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ആരോഗ്യകരമായ ജനാധിപത്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യകത അംഗീകരിച്ചുകൊണ്ടാണ് തങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ഫോറം വ്യക്തമാക്കി.എല്ലാ ദിവസവും ഒരു കക്ഷിയെങ്കിലും സംസ്ഥാനത്ത് റാലിയും പൊതുയോഗവും നടത്തുന്നു. മിക്ക കേസുകളിലും, മാസ്‌കുകളും സാമൂഹിക അകലവും കാണുന്നില്ല.ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി കിടക്കകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കുറവാണ്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ പകര്‍ച്ചവ്യാധി നേരിടുന്നത് അസാധ്യമാണ്. അടുത്ത വര്‍ഷം ഒരു തിരഞ്ഞെടുപ്പ് ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം.അതിനാല്‍ കോവിഡ് -19 പ്രോട്ടോക്കോളുകള്‍ പാലിച്ച് പരിപാടികള്‍ നടത്തണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഫോറം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *