റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി നേതാവിനെ വെടിവച്ച്‌ കൊന്നു

October 17, 2020 - 11:54 am

ഉത്തര്‍പ്രദേശ്: ബിജെപി നേതാവിനെ വെടിവച്ചു‌ കൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദില്‍ 16- 10 – 2020 വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം.

ഗുപ്ത തന്റ കടപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗുപ്തയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. മൂന്ന് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്. വെടിയേറ്റ് വീണ ഗുപ്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്.എസ്.പി സച്ചിന്ദ്ര പട്ടേല്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *