അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

റബ്ബര്‍ബഡ്ഡിങ്, കപ്പുതൈ നിര്‍മ്മാണം എന്നിവയില്‍ ഓണ്‍ലൈന്‍ പരിശീലനം

October 15, 2020 - 7:15 pm

തിരുവനന്തപുരം: റബ്ബര്‍ബഡ്ഡിങ്, കപ്പുതൈ നിര്‍മ്മാണം എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഒക്‌ടോബര്‍ 27-ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. വിവിധ ബഡ്ഡിങ് രീതികള്‍, കപ്പുതൈകളുടെ നിര്‍മ്മാണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ്  119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 118 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ്-CBIN0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലും 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *