റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയുടെ സഹായത്തോടെ കാശ്മീരിൽ ആർടിക്കിൾ 370, ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ്

October 14, 2020 - 2:14 pm

ന്യൂഡൽഹി: ചൈനയുടെ സഹായത്തോടെ ജമ്മു കാശ്മീരിൽ ആർടിക്കിൾ 370 ൻ്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ്. നാഷണൽ കോൺഫറൻസ് നേതാവിൻ്റെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് അഭിഷേക് സിംഗ് വി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അഭിഷേക് സിംഗ്വിയുടെ പ്രതികരണം.

നമ്മുടെ രാജ്യത്തിൻ്റെ അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനമുണ്ടാക്കുമ്പോൾ ചൈനയെ അനുകൂലിച്ച് സംസാരിക്കുകയാണ് ഫറൂഖ് അബ്ദുള്ള , ഇത് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *