റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ കരുതാം ആലപ്പുഴയെ വയോജനങ്ങള്‍ക്കായുള്ള കരുതല്‍ ചികിത്സ

October 13, 2020 - 4:35 pm

ആലപ്പുഴ :  ‘കരുതാം ആലപ്പുഴയെ’–കരുതാം വയോജനങ്ങളെ’ ക്യാമ്പയിന്റ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്കായുള്ള പ്രത്യേക ആരോഗ്യ സേവന പരിപാടിയായ കരുതല്‍ ചികിത്സ പരിപാടി സംഘടിപ്പിച്ചു.എല്ലാ പഞ്ചായത്തുകളിലുമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 362 സബ്‌സെന്ററുകള്‍ കേന്ദ്രീകരിച്ച്  രാവിലെ 10 മുതല്‍ 1 മണിവരെയും 2 മുതല്‍ 4 വരെ വരെയും  വൈദ്യ പരിശോധനയും ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ചു. 

കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ സേവനം ആവശ്യമായുള്ള വയോജനങ്ങള്‍ക്ക് സബ്‌സെന്ററില്‍ എത്തിച്ചേരേണ്ടുന്ന സമയം ആശ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു . ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയില്‍ ആരോഗ്യവകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് വയോജനങ്ങള്‍ക്കായി കരുതല്‍ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചത്. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8504/Karutham-alappuzhaye.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *