റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: കടക്കാര്‍ മറാത്തി സംസാരിക്കാത്തതിന് മുംബൈ കൊളാബയിലെ ജ്വല്ലറിയ്ക്ക് പുറത്ത് 20 മണിക്കൂറിലേറെ എഴുത്തുകാരി ശോഭ ദേശ്പാണ്ഡെയുടെ പ്രതിഷേധം.കടക്കാരന്‍ മറാത്തി ഭാഷ സംസാരിക്കാന്‍ വിസമ്മതിക്കുകയും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്. രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്) പിന്തുണയും സമരത്തിനു ലഭിച്ചു. മറാത്തി പഠിക്കുന്നതുവരെ കട തുറക്കാനാവില്ലെന്നു മുന്നറിയിപ്പു നല്‍കിയ എംഎന്‍എസ് പ്രവര്‍ത്തകര്‍ ജ്വല്ലറി ഉടമ ശങ്കര്‍ലാല്‍ ജെയ്‌നിന്റെ മുഖത്തടിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് ജ്വല്ലറി ഉടമ എഴുത്തുകാരിയോടു മാപ്പ് പറയുകയായിരുന്നു.

കമ്മല്‍ വാങ്ങാനാണ് കടയില്‍ പോയത്. സംസാരത്തിനിടെ, ജ്വല്ലറിക്കാരനോട് മറാത്തിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഭാഷ മറാത്തിയായത് കൊണ്ട് അത് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് മറാത്തിയില്‍ സംസാരിക്കാന്‍ കഴിയില്ല എന്ന് കടയുടമ പറഞ്ഞു. ഉടനെ ഞാന്‍ ഹിന്ദിയിലുളള സംസാരം നിര്‍ത്തി. ഇതോടെ നിങ്ങള്‍ക്ക് കമ്മല്‍ വില്‍ക്കുന്നില്ല എന്നും കടയില്‍ നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു- വളരെ മോശമായാണ് ജ്വല്ലറി ഉടമ പെരുമാറിയതെന്നും എഴുത്തുകാരി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *