ചെന്നൈ: ചെന്നൈ തൗസന്‍റ് ലൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നൂറോളം പേരടങ്ങുന്ന സംഘം അതിക്രമിച്ചുകയറി ആക്രമണം നടത്തിയതായി പരാതി. മാനേജരെ ചുറ്റിക കൊണ്ട് തലക്ക് അടിച്ചുവീഴീഴ്ത്തുകയും 15 ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങളുമായി കടന്നുകളഞ്ഞെന്നുമാണ് വിവരം.
സൂപ്പര്‍മാര്‍ക്കറ്റുടമയും കെട്ടിടം ഉടമയും തമ്മിലുളള വാടക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.പരിക്കേറ്റ മാനേജര്‍ കുത്തബ്ബുദിന്‍(55) ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
രാവിലെ വെളള ടിഷര്‍ട്ട് ധരിച്ച 10 അംഗ സംഘം സൂപ്പര്‍ മാര്‍ക്കറ്റിലെത്തി മാനേജരേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയുണ്ടായെന്നും, തൊട്ടുപുറകേ 90 ഓളം പേരടങ്ങുന്ന സംഘം എത്തുകയും സൂപ്പര്‍മാര്‍ക്കറ്റ് കൊളളയടിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തിയ ചിലര്‍ വിവരം അറിയച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും സംഘത്തിലെ നിരവധിപേര്‍ ഒരു മിനിട്രക്കില്‍ കയറി രക്ഷപെട്ടിരുന്നു. കുറച്ചുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.




