റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യൻ വാക്സിൻ്റെ ഇന്ത്യൻ പരീക്ഷണം എളുപ്പമാകില്ല , രണ്ടാം ഘട്ട പരീക്ഷണവും ഇന്ത്യയിൽ നടത്തേണ്ടി വരും

October 8, 2020 - 12:37 pm

ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക് വി യുടെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനായിട്ടില്ലെന്ന് സെൻട്രൽ ഡ്രഗ് സ്റ്റാൻ്റേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (സി ഡി എസ് സി ഒ). ഇന്ത്യയിൽ വാക്സിൻ്റെ മൂന്നാം ഘട്ടം പരീക്ഷണം ആരംഭിക്കാനിരുന്ന ഡോ. റഡ്ഡീസ് ലബോറട്ടറിയെ സി ഡി എസ് സി ഒ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.

വാക്സിൻ്റെ ഇന്ത്യൻ പ്രൊമോട്ടർമാരാണ് ഡോ. റഡ്ഡീസ് ലബോറട്ടറി. ഇന്ത്യയിൽ തന്നെ രണ്ടാം ഘട്ടം ട്രയൽ നടത്തണമെന്നാണ് സി ഡി എസ് സി ഒ നിർദ്ദേശിച്ചിട്ടുള്ളത്. അതിനു ശേഷം മാത്രം ബൃഹത്തായ മൂന്നാം ഘട്ടത്തിലേക്ക് കടക്കാം.

റഷ്യയിൽ പ്രാഥമിക (ഘട്ടം -1) പരീക്ഷണത്തിനായി വാക്സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. ഈ ഡാറ്റ അപര്യാപ്തമാണെന്നും ഇന്ത്യയിൽ പരീക്ഷണം ആവർത്തിക്കേണ്ടതുണ്ടെന്നും കേന്ദ്ര ഡ്രഗ് കൺകോൾ സംഘടന പറയുന്നു.

കൊറോണ വൈറസ് വാക്സിൻ വേഗത്തിൽ പുറത്തിറക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയ്ക്കാണ് സിഡി‌എസ്‌ഒ യുടെ തീരുമാനത്തിലൂടെ തിരിച്ചടിയേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *