റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

3000 വര്‍ഷത്തിന് ശേഷം ടാസ്മാനിയന്‍ ഡെവിള്‍ പിശാച് ഓസ്ട്രേലിയന്‍ കാടുകളില്‍ തിരിച്ചെത്തുന്നു

October 7, 2020 - 11:04 am

സിഡ്നി: മാംസഭോജികളും അക്രമണകാരിയുമായ ടാസ്മാനിയന്‍ ഡെവിള്‍ അഥവാ ‘പിശാച്’ ഓസ്ട്രേലിയന്‍ കാടുകളില്‍ തിരിച്ചെത്തുന്നു. വേട്ടയാടല്‍ മൂലം രാജ്യത്തെ പ്രധാന കാടുകളില്‍ ഇവയുടെ സാന്നിധ്യം ഇല്ലാതെ വന്നതോടെയാണ് ദ്വീപ് സമൂഹമായ ടാസ്മാനിയയില്‍ നിന്ന് 3,000 വര്‍ഷത്തിനിടെ ആദ്യമായി ഇവയെ ഓസ്ട്രേലിയയിലെ പ്രധാന ഭൂപ്രദേശങ്ങളിലെ കാടുകളിലേക്ക് എത്തിക്കുന്നത്.വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ സസ്തനികളില്‍ ഒന്നാണ് ടാസ്മാനിയന്‍ പിശാച്.കുറഞ്ഞത് 12 കിലോഗ്രാം ഭാരവും അമിതവേഗത്തില്‍ ഓടാന്‍ കഴിയില്ലെങ്കിലും നീന്താനും മരത്തില്‍ കയറാനും ഇവയ്ക്ക് കഴിയും. ഒരു മണിക്കൂറില്‍ 24 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. പാമ്പ്, പക്ഷികള്‍, പ്രാണികള്‍ എന്നിവയാണ് ഭക്ഷണം. കാഴ്ച ശക്തിയും ഗന്ധം തിരിച്ചറിയാനുള്ള ശേഷിയും ഇവയുടെ മറ്റ് പ്രത്യേകതകളാണ്.

ടാസ്മാനിയന്‍ പിശാചുക്കള്‍ രാജ്യത്തെ പ്രധാന കാടുകളില്‍ എത്തുന്നത് 3000 വര്‍ഷത്തിനിടെയിലെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് പ്രസിഡന്റ് ടിം ഫോക്ക്‌നര്‍ പറഞ്ഞു. ഓസ്ട്രേലിയയുടെ ആവാസവ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. അടുത്തവര്‍ഷം 20 എണ്ണത്തെ കൂടി കാടുകളിലെത്തിക്കാന്‍ പദ്ധതിയുണ്ട്-അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *