തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനു മുമ്പില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് നിരോധനാജ്ഞ ലംഘനത്തിന് കേസെടുത്തു.
അമ്പതിലധികം പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
3-10-2020 ശനിയാഴ്ച രണ്ട് മണിക്കൂര്‍ സമയമാണ് പ്രതിഷേധിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിയുടെ ശരീരത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ ‘ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പ് ഡോക്ടറെയും രണ്ടു നഴ്സുമാരെയും സസ്പെൻഡ് ചെയ്തിരുന്നു.ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നഴ്സുമാർ 3-10-2020 ശനിയാഴ്ച കരിദിനം ആചരിക്കുകയാണ്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്നാണ് നഴ്സുമാരുടെയും മുന്നറിയിപ്പ്.
3-10-2020 ശനിയാഴ്ച യിലെ ഡോക്ടര്‍മാരുടെ സമരം ഒപികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചില്ല. കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ആഹ്വാനം ചെയ്ത റിലേ സത്യഗ്രഹം തീരും മുമ്പ് സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാണ് ഡോക്ടർമാരുടെ അറിയിപ്പ്. ഇല്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പോകാനാണ് തീരുമാനം . 48 മണിക്കൂര്‍ നീളുന്ന സത്യഗ്രഹം 3-10-2020 ശനിയാഴ്ച മുതലാണ് ആരംഭിക്കുന്നത്.
എന്നാൽ സസ് പെൻഷൻ പിൻവലിക്കില്ലെന്ന് ചർച്ചയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കയിരുന്നു. അന്വേഷണ നടപടിയുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
‘



