റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുർഗാദേവിയുടെ വേഷത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തു , തൃണമൂൽ എം പി യും നടിയുമായ നുസ്രത്ത് ജഹാന് വധഭീഷണി

October 2, 2020 - 12:02 pm

ലണ്ടൻ: ദുർഗാദേവിയുടെ വേഷത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് എം പി യും നടിയുമായ നുസ്രത്ത് ജഹാനെതിരെ മതമൗലികവാദികളുടെ വധഭീഷണി . ഒരു ബംഗാളി സിനിമയുടെ ഷൂട്ടിംഗിനായി നിലവിൽ ലണ്ടനിലുള്ള നടിയുടെ സുരക്ഷ ഇതേ തുടർന്ന് വർദ്ധിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് അജ്ഞാതർ വധഭീഷണി മുഴക്കിയത്.

സെപ്റ്റംബർ 17 നാണ് നുസ്രത്ത് ജഹാൻ ദുർഗാദേവിയെ പോലെ വസ്ത്രം ധരിച്ച് ത്രിശൂലവും കയ്യിൽ പിടിച്ച് നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും അവരുടെ ഇൻസ്റ്റാഗ്രാം ,ട്വിറ്റർ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിനു താഴെ ആയിരത്തിലധികം കമൻ്റുകൾ വന്നിരുന്നു. അതിൽ ചിലത് നടിയെ വധിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.

ഒരു കമൻ്റ് ഇങ്ങനെയാണ് “നിങ്ങൾക്ക് സ്വയം രക്ഷിക്കാനാകില്ല , നിങ്ങളുടെ ഭൂമിയിലെ ദൈവത്തിന് നിങ്ങളെ രക്ഷിക്കാൻ കഴിയില്ല , മരണശേഷം നിങ്ങളുടെ തെറ്റ് നിങ്ങൾക്ക് മനസിലാകും. നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല”

മറ്റൊരു കമൻ്റിൽ ഇങ്ങനെ പറയുന്നു, ” നിങ്ങളുടെ മരണസമയം വന്നിരിക്കുന്നു. നീ അല്ലാഹുവിനെ ഭയപ്പെടുന്നുവെങ്കിൽ നീ നിൻ്റെ ശരീരം മറയ്ക്കും , നിന്നെ കുറിച്ച് ലജ്ജ തോന്നുന്നു “

ഭീഷണി സന്ദേശങ്ങൾ പലതും ബംഗ്ലാദേശിൽ നിന്നുമാണ് വന്നിരിക്കുന്നത്. മതേതര നിലപാടുകൾ സ്വീകരിക്കുന്ന നടിക്കെതിരെ മതമൗലികവാദ ഗ്രൂപ്പുകളിൽ നിന്നും മുൻപും ഭീഷണികൾ ഉണ്ടായിട്ടുണ്ട്.

ഭീഷണിയുണ്ടെന്നും സുരക്ഷ വർദ്ധിപ്പിക്കണമെന്നുമുള്ള നടിയുടെ ആവശ്യത്തെ തുടർന്ന് പശ്ചിമ ബംഗാൾ സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും മേൽനടപടികളാരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *