തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായി യുമായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാവാറന്റ് പുറപ്പെടുവിക്കണമെന്ന എന്‍ഐഎ അപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക കോടതി 1-10 -2020 ന് വ്യാഴാഴ്ച വിധി പറയും.
നയതന്ത്ര ചാനല്‍ വഴി 2020 സെപ്റ്റംബറിൽ കടത്തിയത് 27 കിലോ സ്വര്‍ണമാണ്. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വര്‍ണ്ണം എത്തിച്ചത്. 2020 ജൂണ്‍ 23, 26 തീയതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ബാഗ് കൈപറ്റിയത് സരിത്താണ്. സ്വര്‍ണം അയച്ചത് ദുബൈയില്‍ ഉള്ള ഫൈസല്‍ ഫരീദാണെന്നും വ്യക്തമായി
ആദ്യം എത്തിച്ചത് ഒമ്പത് കിലോ സ്വര്‍ണവും ജൂണ്‍ 26ന് 18 കിലോ സ്വര്‍ണവുമാണ് കടത്തിയത്. കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.



